
ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണത്തിൽ മണ്ണുത്തി സ്വദേശി ജോ ജോൺ ജോർജിന് ദേശീയ തലത്തിൽ അവാർഡ് ലഭിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതിയായ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണത്തിൽ 2016 മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാരെ ദുരന്തനിവാരണത്തിൽ പരിശീലിപ്പിക്കുന്നതിനും അതിനാവശ്യമായ പരിശീലന സഹായികൾ രൂപീകരിച്ചതിനും ജോ ജോൺ ജോർജിന ഡൽഹിയിൽ വെച്ച് നടന്ന പരിപാടിയിൽ അവാർഡ് ലഭിച്ചു. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന എൻ.സി.പി.ഇ.ഡി.പി – എംഫസിസ് ആണ് അവാർഡ് നൽകിയത്. മൂവായിരത്തിധികം വരുന്ന ഭിന്നശേഷിക്കാർ പരിശീലനത്തിൽ പങ്കെടുത്തു. ഇവർക്കായി ബ്രയിൽ, ആംഗ്യ ഭാഷാ സന്ദേശങ്ങൾ വികസിപ്പിക്കുകയും ചെയ്തു. കേരളത്തിൽ വർദ്ധിച്ചു വരുന്ന ദുരന്തങ്ങൾക്കായി ഭിന്നശേഷിക്കാരെ തയ്യാറെടുപ്പിക്കുന്നതിനായി പ്രഥമ ശുശ്രൂഷ, ദുരന്ത നിവാരണ നൈപുണ്യങ്ങൾ എന്നിവയിലുള്ള പരിശീലനങ്ങൾ വിവിധ സംഘടനകളുടെ സഹായത്തോടെ തൃശ്ശൂർ ഉൾപ്പെടെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു. കോവിഡ് ലോക്ക്ഡൌൺ കാലത്തു ആംഗ്യ ഭാഷക്കാർക്കായി വീഡിയോ കോൾ വഴിയുള്ള ഹെൽപ്‌ലൈനും നിഷിന്റെ സഹായത്തോടെ നടപ്പിലാക്കി. നിലവിൽ യൂണിസെഫ് കൺസൽട്ടൻറ് ആയി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. ഇ.ജെ ജോർജിന്റെയും കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച ശ്രിമതി മേഴ്‌സി ജോർജിന്റെയും മകനാണ് ജോ ജോൺ ജോർജ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 
https://chat.whatsapp.com/IsUl7FcYppLFsknC9Bw2FF
