December 8, 2025

ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പുസ്തകം തയ്യറാക്കി മോട്ടോർ വാഹന വകുപ്പ്

Share this News

ഹയർ സെക്കൻററി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പുസ്തകം തയ്യറാക്കി മോട്ടോർ വാഹന വകുപ്പ്

ഹയർ സെക്കൻററി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിനും, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് സെക്രട്ടറിയേറ്റിലെ പി. ആർ. ചേംബറിൽ വച്ച് കൈമാറും.

റോഡ് നിയമങ്ങൾ, മാർക്കിങുകൾ, സൈനുകൾ എന്നിവയും, വാഹന അപകട കാരണങ്ങളും, നിയമപ്രശ്നങ്ങളും, റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കൻററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിനു നൽകുന്നത്.

ഈ പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഹയർ സെക്കൻററി പരീക്ഷ പാസ്സായി ഡ്രൈവിങ് ലൈസെൻസ് നേടാൻ പ്രായപൂർത്തിയകുമ്പോൾ പ്രത്യേക ലേണേർസ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ രാജ്യത്തുതന്നെ ആദ്യമായി പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം
തയ്യാറക്കിയിട്ടുള്ള അധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും.പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, ട്രാൻസ്പോർട്ട് അഡീഷണൽ കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!