
ദേശീയപാത NH 544 മുടിക്കോട് സെന്ററിൽ തെരുവുനായ കുറുകെചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ പൂവഞ്ചിറ പുത്തൻപുരയ്ക്കൽ ശ്രീധരൻ മകൻ സന്തോഷ് (46) മരിച്ചു. ഇന്നലെ (സെപ്റ്റംബർ 21) വൈകിട്ട് 7 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്നു ഓട്ടോറിക്ഷ. മുടിക്കോട് സെന്ററിൽ വെച്ച് തെരുവുനായ കുറുകെ ചാടുകയും ഇതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയുമായിരുന്നു. ഉടൻ നാട്ടുകാർ ഓടിയെത്തി വാഹനം ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷിംജ. മക്കൾ: ആദിത്യ, ആദിദേവ്. അമ്മ: ജാനകി.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
