January 29, 2026

പട്ടിക്കാട് SNVE ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുവിന്റെ 95-ാം സമാധി ദിനം ആചരിച്ചു

Share this News

പട്ടിക്കാട് SNVE ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുവിന്റെ 95-ാം സമാധി ദിനം ആചരിച്ചു

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്‍റെ സമാധി ദിനം ശ്രീനാരായണ വിദ്യാപീഠം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിൽ വെച്ച് ആചരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിലിന്റെ നേതൃത്വത്തിൽ ഗുരുദേവന് ദീപം തെളിയിക്കലും പുഷ്പ്പാർച്ചനയും നടത്തി. ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം എന്ന് ഗുരുദേവ സന്ദേശമായി ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ പറഞ്ഞു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മത ചിന്തകൾ മനുഷ്യരിൽ വേർതിരിവ് സൃഷ്ടിക്കുന്നു. ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത് എന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ട്രസ്റ്റിയും SNDP പീച്ചി യൂണിയൻ സെക്രട്ടറിയുമായ സന്തോഷ് പി.കെ., മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. 95 വർഷത്തിനു ശേഷവും ഇന്നും അദ്ദേഹത്തിന്റെ വചനങ്ങൾ കൂടുതൽ പ്രസക്തമായി നിലകൊള്ളുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ട്രസ്റ്റിന്റെ സെക്രട്ടറി അനിൽകുമാർ പി.ജി., കോളേജ് മാനേജർ സി. രാധാകൃഷ്ണൻ, പി.ആർ. ഓ. പ്രസാദ് കെ.വി., ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ രാജൻ എം.കെ., ട്രസ്റ്റി സുദർശൻ, എന്നിവർ ഗുരുദേവനെ അനുസ്മരിച്ച് സംസാരിച്ചു. കോളേജ് സൂപ്രണ്ട് ശ്രീജ എം.സ്., അക്കൌണ്ടന്റ് ഹരിത കെ.പി, ലാബ് അസിസ്റ്റന്റ് സീനിയ തുടങ്ങിയവർ മഹാസമാധി ഗാനവും ആലപിച്ചു.

error: Content is protected !!