
പാലിയേക്കര ടോൾ പ്ലാസ ഉടൻ അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി
നിര്‍മാണ ചെലവിനേക്കാള്‍ അധികം തുക പിരിച്ചെടുത്ത പാലിയേക്കരയിലെ കൊള്ള ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ടോള്‍ പ്ലാസ ഉടന്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടോള്‍ കേന്ദ്രത്തിന്റെ പകല്‍ കൊള്ളയ്ക്ക് ഇടതു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ പാത നിര്‍മാണത്തിനായി 721.17 കോടി ചെലവായെങ്കില്‍ 2022 ജൂണ്‍ വരെ മാത്രം 1,052.27 കോടി രൂപ കമ്പനി പിരിച്ചെടുത്തു കഴിഞ്ഞു. വീണ്ടും 2028 വരെ ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വാഹനപ്പെരുപ്പവും വര്‍ഷം തോറുമുള്ള നിരക്ക് വര്‍ധനയും കണക്കിലെടുത്താല്‍ 2028 ആകുമ്പോഴേക്ക് ഏകദേശം 4500 ലധികം കോടി രൂപ കൈക്കലാക്കാന്‍ സ്വകാര്യ കമ്പനിക്ക് ഇതുവഴി സാധ്യമാകും. തുക പിരിച്ചെടുക്കാന്‍ അമിതാവേശം കാണിക്കുന്ന കമ്പനി കരാര്‍ പ്രകാരമുള്ള നിര്‍മാണങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇനി മുതല്‍ ദേശീയ പാതയില്‍ 60 കിലോമീറ്ററില്‍ ഒരു ടോള്‍ പ്ലാസ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അധികമുള്ളത് മൂന്നു മാസത്തിനുള്ളില്‍ നിര്‍ത്തലാക്കുമെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി പ്രഖ്യാപിച്ച ശേഷമാണ് കമ്പനിയ്ക്ക് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയില്‍ ആരംഭിച്ച ടോള്‍ പ്ലാസ പാലിയേക്കരയില്‍ നിന്ന് 40 കിലോമീറ്ററില്‍ താഴെയാണ്. ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രദേശവാസികള്‍ക്ക് നല്‍കുന്ന ഇളവിന് പകരം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സമ്പ്രദായം മറ്റൊരു സ്ഥലത്തുമില്ലെന്നിരിക്കേ ഇവിടെ അത്തരത്തിലും കോടികളാണ് കമ്പനി ഈടാക്കുന്നത്.
ടോള്‍ പിരിവ് പത്തുവര്‍ഷം പിന്നിടുകയും നിര്‍മാണ ചെലവിനേക്കാള്‍ അധികം തുക പിരിച്ചെടുക്കുകയും ചെയ്ത സ്ഥിതിയ്ക്ക് പാലിയേക്കര ടോള്‍ പ്ലാസ ഉടന്‍ അടച്ചുപൂട്ടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പി കെ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
തലൂർ പാലത്തിനു സമീപത്ത് നിന്ന് തുടങ്ങിയ പ്രകടനം ടോൾ പ്ലാസക്കു സമീപം പൊതുയോഗം നടത്തി. പൊതു ജനങ്ങൾക്കു വേണ്ടി മണിക്കൂറുകളോളം പാത സൗജന്യമായി സമരക്കാർ തുറന്നു കൊടുത്തു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട് , ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ തിയ്യത്ത്, ജില്ലാ സെക്രട്ടറി മനാഫ് കരൂപടന്ന, ഷമീർ എം.കെ, ഉമർ മുഖ്താർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനു ജില്ലാ കമ്മിറ്റിയംഗങ്ങളായ ആസിഫ് അബ്ദുള്ള, മജീദ് പുത്തംചിറ, കബീർ .കെ .എം , ഷാജി, അബു താഹിർ .കെ.ബി ,ഷിഹാബുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
