
ഭാരത് ജോഡോ യാത്ര സ്വീകരണ ചടങ്ങിന്റെ വിജയത്തിനായി പാണഞ്ചേരി തല ബ്ലോക്ക് കൺവെഷൻ നടത്തി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബർ 24 ന് ഒല്ലൂർ നിയോജക മണ്ഡലം സ്വീകരണം നൽകും. സ്വീകരണ ചടങ്ങിന്റെ വിജയത്തിനായി പാണഞ്ചേരി തല ബ്ലോക്ക് കൺവെഷൻ മണ്ണുത്തിയിൽ സംഘടിപ്പിച്ചു. കൺവെൻഷനിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി മെമ്പർ ലീലാമ്മ തോമസിനെ ഹാരാർപ്പണം നടത്തി. പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകളെ ജനങ്ങൾ ചേർത്തു പിടിക്കുന്നു എന്നതിന്റെ തെളിവാണ് യാത്രയിൽ കാണുന്ന പതിനായിരങ്ങളുടെ ജനപങ്കാളിത്തം എന്ന് കെ സി അഭിലാഷ് പറഞ്ഞു. ഡിസിസി മെമ്പർ കെ എൻ വിജയകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ, അഡ്വ എസ് അജി, ജേക്കബ് പോൾ എന്നിവർ നേതൃത്വം നൽകി.
