January 29, 2026

ഓണംബമ്പർ ചലഞ്ചിൽ വിറ്റഴിച്ചത് 1010 ടിക്കറ്റുകൾ

Share this News

ഓണംബമ്പർ ചലഞ്ചിൽ വിറ്റഴിച്ചത് 1010 ടിക്കറ്റുകൾ

വിലങ്ങന്നൂർ മെമ്പർ ഷൈജു കുരിയന്റെ ഓണംബമ്പർ ചലഞ്ചിൽ വിറ്റഴിച്ചത് 1010 ടിക്കറ്റുകൾ .ഒരു ഓണം ബമ്പർടിക്കറ്റ് വിറ്റാൽ നമുക്ക് ലഭിക്കുന്ന 90 രൂപ വീതമുള്ള കമ്മീഷൻ സമാഹരിച്ച്   വാർഡിലെ  ക്യാൻസർ, ഡയാലിസസ് രോഗികൾക്കും കൂടാതെ മരുന്ന് വാങ്ങാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സഹായമെത്തിക്കുന്നതിനാണ് ഓണക്കാലത്ത്  ഈ ഓണം ബംബർ ചലഞ്ചുമായി ഷൈജു കുരിയൻ ഇറങ്ങി തിരിച്ചത്.ഈ ബമ്പർ ചലഞ്ചിൽ 500 ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യമായാണ്  ഈ ഉദ്യമം തുടങ്ങിയത്. എന്നാൽ ഈ ചലഞ്ചിൽ 1010 ടിക്കറ്റുകളാണ് വിറ്റത്. വിറ്റഴിച്ച ടിക്കറ്റുകളിലായി 8 പേർക്ക് അയ്യായിരം രൂപ വീതവും,17 പേർക്ക് 3000 രൂപ വീതവും, 12 പേർക്ക് 2000 രൂപ വീതവും, 26 പേർക്ക് 1000 രൂപ വീതവുമായി ഒരു ലക്ഷത്തിയൊന്നായിരം രൂപയുടെ സമ്മാനവും ലഭിച്ചതായി ഷൈജു കുരിയൻ അറിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ആദ്യ ടിക്കറ്റ് വാങ്ങി ഉൽഘാടനം ചെയ്ത ബമ്പർ ചലഞ്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ അവസാന ടിക്കറ്റ് മെമ്പർ ഷൈജു കുരിയന് തന്നെ നൽകി ബമ്പർ ചലഞ്ച് അവസാനിപ്പിച്ചു. കുരിയാക്കോസ് ഫിലിപ്പ്, ബിനു KV, സജി ആഡ്രൂസ്, അജോഷ് ഗർവ്വാസിന്, ജിനീഷ് മാത്യു എന്നിവരും ബമ്പർ ചലഞ്ചിൽ പങ്കെടുത്തു.

error: Content is protected !!