
ടോൾ പ്ലാസ അടച്ചുപൂട്ടുക ; പാലിയേക്കര ടോൾ പ്ലാസയിലേക്ക് 21 ന് എസ്.ഡി പി .ഐ മാർച്ച് സംഘടിപ്പിക്കും
പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ്.ഡി.പി ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഈ മാസം 21 ന് ടോൾ പ്ലാസയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദേശീയ പാതയിൽ നാൽപ്പത് കിലോമീറ്ററിന് താഴെ രണ്ട് ടോൾ ബൂത്തുകൾ നിലവിൽ വന്ന സാഹചര്യത്തിലും ചിലവായ തുകയുടെ ഇരട്ടി യാത്രക്കാരിൽ നിന്ന് ഈടാക്കിയ സാഹചര്യത്തിലുമാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പത്ത് വർഷം മുമ്പ് 825 കോടി ലക്ഷ്യമിട്ടാണ് ചുങ്കപ്പിരിവ് കമ്പനി തുടങ്ങിയത്. എന്നാൽ ഇതിനകം 1027 കോടിയിലധികം ജനങ്ങളിൽ നിന്ന് കമ്പനി പിരിച്ചെടുത്തിട്ടുണ്ട്.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ പ്രഖ്യാപിച്ചത് 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ ബൂത്ത് മത്രമെ ഉണ്ടാകൂ എന്നാണ്. എന്നാൽ പന്നിയങ്കര ടോൾ ബൂത്ത് 35 കിലോമീറ്ററിനുള്ളിലുമാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. എസ്.ഡി.പി.ഐ ജില്ലാ പ്രസന്റ് എം. ഫാറൂഖ്, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം .ലത്തീഫ്, ജില്ലാ മീഡിയാ ഇൻ ചാർജ് അബു താഹിർ .കെ.ബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതം അഷറഫ് വടക്കൂട്ട് (SDPi ജില്ല ജനറൽ സെക്രട്ടറി) , അദ്ധ്യക്ഷൻ എം.ഫാ റൂഖ് (ജില്ല പ്രസിഡന്റ്), ഉദ്ഘാടനം പി.കെ ഉസ്മാൻ സംസ്ഥാന ജനറൽ സെക്രട്ടറി മോൻസി ആർ എം പി ജില്ല ജനറൽ സെക്രട്ടറി , പി.ജെ ജനാർദ്ധനൻ പാലിയേകര സമര സമിതി ചെയർമാൻ
പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU


