
എം.മുകുന്ദന് സി.പി.ദാമോദരൻ സ്മാരക പുരസ്കാരം
ജവാഹർ ലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ സി.പി.ദാമോദരൻ സ്മാരക പുരസ്കാരത്തിന് എഴുത്തുകാരൻ എം.മുകുന്ദൻ അർഹനായി. സി.പി. ദാമോദരന്റെ ചരമ വാർഷികത്തിന്റെ ഭാഗമായി 26 ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ ക്യാഷ് അവാർഡും മൊമന്റോയും നൽകുമെന്ന് ലൈബ്രറി വർക്കിങ്ങ് ചെയർമാനും കണ്ണൂർ കോർപ്പറേഷൻ മേയറുമായ ടി.ഒ.മോഹനൻ , സെക്രട്ടറി എം. രത്നകുമാർ, വൈസ് ചെയർമാൻ മുണ്ടേരി ഗംഗാധരൻ ,ട്രഷറർ വി.പി. കിഷോർ എന്നിവർ അറിയിച്ചു.

