March 14, 2026

വഴുക്കുമ്പാറ എസ്.എൻ.ജി. കോളേജിൽ വൈദ്യരത്‌നം ഔഷധശാല ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Share this News

വഴുക്കുമ്പാറ എസ്.എൻ.ജി. കോളേജിൽ വൈദ്യരത്‌നം ഔഷധശാല ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

അഷ്ടവൈദ്യൻ തൈക്കാട് മൂസ്സിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പ് പ്രിൻസിപ്പാൾ ഡോ. എ.സുരേന്ദ്രനെ പരിശോധിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കോ-ഓർഡിനേറ്റർ അസി.പ്രൊഫ. സിജി ബെന്നിയും വിദ്യാർത്ഥി പ്രതിനിധികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോളേജിലെ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ആരോഗ്യ പരിശോധന നടത്തി. രക്തസമ്മർദ്ദം, ബി.എം.ഐ. ഇന്റക്സ് , ശരീരപ്രകൃതി പരിശോധന തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു മെഡിക്കൽ ക്യാമ്പ്. ഡോ. അഞ്ജു, ഡോ. അഞ്ജു ലീജോ, ഡോ.കെ. ആർ ജോഷി, ഡോ. പ്രതീക്ഷ, ഡോ. ശില്പ തുടങ്ങിയ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിൽ ആരോഗ്യ പരിശോധന നടത്തി. കോളേജിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.


പെൺകുട്ടികൾക്കായി വൈദ്യരത്നം വൈദ്യശാലയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ” അംഗന” സെമിനാറും കോളേജിൽ നടന്നു. പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ഡോ. ഗോപികയാണ് മുഖ്യപ്രഭാഷണം നടത്തിയത്. പെൺകുട്ടികൾ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും സ്വയം മുന്നോട്ടു വരണമെന്നും മാനസികമായി തെയ്യാറെടുപ്പുകൾ നടത്തണമെന്നും ഡോക്ടർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ. , ഇംഗ്ലീഷ് വിഭാഗം മേധാവി ഹെൽമ സാവി തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ വനിതാ സെൽ കോ-ഓർഡിനേറ്റർ അസി.പ്രൊഫ. അനിത എം.ജെ. യുടേയും വിദ്യാർത്ഥിനികളുടേയും നേതൃത്വത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.

error: Content is protected !!