
ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ കുതിരാൻ കയറ്റം കയറി വരികയായിരുന്ന സിമന്റ് കയറ്റിയ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനങ്ങൾ മാറ്റി. അപകടത്തെ തുടർന്നുണ്ടായ ബ്ലോക്ക് വഴുക്കുംപാറ പമ്പ് വരെ എത്തി.കുതിരാതിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തടി കയറ്റിയ പിക്കപ്പും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്റ് വണ്ടിയും തമ്മിലാണ് അപകടം സംഭവിച്ചത്.കുതിരാൻ തുരങ്കത്തിനും പടിഞ്ഞാറും ഭാഗത്ത് പാലംപണി നടക്കുന്ന ഇറക്കത്തിൽ ഇടത്തു ഭാഗത്തുള്ള വഴിയിലാണ് അപകടം സംഭവിച്ചത്.പാലത്തിൽ ഹമ്പ് ഉണ്ടായിരുന്നു .പിന്നിട് അത് മാറ്റിയിരുന്നു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU


