
റവന്യൂ ജീവനക്കാർക്ക് വില്ലേജ് സർവ്വീസ് നിർബന്ധമാക്കി ഉത്തരവിറങ്ങി
റവന്യൂ വകുപ്പിലെ ഉയര്‍ന്ന തസ്തികകളില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാര്‍ക്ക് വേണ്ടത്ര ഫീല്‍ഡ് പരിചയം ഇല്ലാത്തത് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിലെ അടിസ്ഥാന ഓഫീസുകളായ വില്ലേജ് ഓഫീസുകളില്‍ റവന്യൂ ജീവനക്കാര്‍ക്ക് സേവനം നിര്‍ബന്ധമാക്കുകയാണ്. വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ 3 വര്‍ഷത്തെ സേവനവും ഡെപ്യൂട്ടി തഹസില്‍ദാര്‍/ജൂനിയര്‍ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ തസ്തികയില്‍ 2 വര്‍ഷത്തെ സേവനവും നിര്‍ബന്ധമാക്കിയാണ് ചരിത്രപരമായ ഈ ഉത്തരവിറക്കിയത്.
