March 14, 2026

നഷ്ടപ്പെട്ടു പോയ മാല തിരിച്ചു നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാരനായ അരീക്കുഴിക്കൽ ഉണ്ണി

Share this News

വിലങ്ങന്നൂരിൽ നഷ്ടപ്പെട്ടു പോയ മാല തിരിച്ചു നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാരനായ അരീക്കുഴിക്കൽ ഉണ്ണി

വിലങ്ങന്നൂരിൽ നിന്ന് കളഞ്ഞ് കിട്ടിയ മൂന്നരപവന്റെ സ്വർണ്ണമാല ഉടമസ്ഥക്ക് തിരിച്ച് നൽകി മാതൃകയായിരിക്കുകയാണ് വിലങ്ങന്നൂരിലെ ലോട്ടറി വിൽപ്പനക്കാരനായ അരീക്കുഴിക്കൽ ഉണ്ണി. വിലങ്ങന്നൂരിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് മടങ്ങുന്ന വഴിയിയായിരുന്നു തെക്കേക്കുളം കടുവാക്കുഴിയിൽ പൊന്നൂസിന്റെ മകൾ അനുപമയുടെ മൂന്നര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടത്. മാല ലഭിച്ച ഉടൻ നാട്ടുക്കാരെയും പോലീസിനെയും വാർഡ് മെമ്പറെയും വിവരം അറിയിച്ച് പീച്ചി പോലീസ്‌സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ഷാജിയുടെയും ,ഡേവിസിന്റെയും വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെയും സാന്നിധ്യത്തിൽ ഉടമസ്ഥക്ക് മാല തിരിച്ച് നൽകിയത്. ഈ സത്യസന്ധത അഭിനന്ദനാർഹമാണെന്നും വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ ധരിച്ച് യാത്ര ചെയ്യുമ്പോൾ ശ്രദ്ധാലുക്കളായിരിക്കണമെന്നും സബ്ബ് ഇൻസ്പെക്ടർമാർ അറിയിച്ചു.

error: Content is protected !!