
റോഡ് നിർമ്മാണത്തിന് വെച്ച കോൺക്രീറ്റ് പാളിയിൽ പാഴ്സൽ ലോറി ഇടിച്ച് അപകടം ; ഡ്രൈവറെ പുറത്തെടുത്തത് നാട്ടുകാർ
ദേശീയപാതയിൽ 544 വാണിയംപാറയിൽ പാലക്കാട് ദിശയിലേക്ക് പോകുന്ന ട്രാക്കിൽ ആണ് അപകടം ഉണ്ടായത് . അടിപ്പാത നിർമ്മാണത്തിനായി ദേശീയപാതയുടെ അരികിൽ വെച്ച കോൺക്രീറ്റ് പാളികളിൽ ഇടിച്ച് കയറിയാണ് പാഴ്സൽ ലോറി അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ക്യാമ്പിനിൽ കുടുങ്ങിയ ഡ്രൈവറെ ഓടികൂടിയ നാട്ടുകാരും ചുമട്ട് തൊഴിലാളികളും വാഹനങ്ങളിലെ ഡ്രൈവർമാരും കൂടി വാഹനത്തിൽ കയർ വലിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
