
മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ എൻഎസ്എസ് ദിനാഘോഷവും നിരവധി അവാർഡുകൾ ലഭിച്ച അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി വിനോദിനെ ആദരിക്കലും നടത്തി
തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നാഷണൽ സർവീസ് സ്കീം ദിനാഘോഷം ഉജ്ജ്വലമായി നടത്തി. രാവിലെ 9.30-ന് അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. വിനോദ് എൻഎസ്എസ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. എൻഎസ്എസ് ഗീതവും വളണ്ടിയർമാർ ആലപിച്ചു.
കോളേജ് സെമിനാർ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി സ്വാഗതം പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. വിനോദ്, ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. എൻഎസ്എസ് ദിനാഘോഷങ്ങൾ വിദ്യാർത്ഥികളിൽ സാമൂഹിക സേവന മനോഭാവവും രാഷ്ട്രനിർമ്മാണ പ്രതിബദ്ധതയും വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരളത്തിലെ മികച്ച പഞ്ചായത്ത് പ്രസിഡൻ്റിനുള്ള “സദ്ഭാവന” അവാർഡും ജില്ലയിലെ മികച്ച പച്ച തുരുത്തിനുള്ള അവാർഡും കലാ കൗമുദി ‘ജനരത്ന” അവാർഡും ലഭിച്ച ഈ പ്രോഗ്രാമിന്റെ ഉദ്ഘാടകനുമായ അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അഭിജിത് എം.എ, നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് “ഗാന്ധിയൻ ആശയങ്ങളും അതിന്റെ ആധുനിക പ്രസക്തിയും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ആൽഫിയ സി.എയും അഭിനവ് കൃഷ്ണ കെ.ബിയും അവതരണം നടത്തി.
ദേശീയഗാനം ആലപിച്ച് പരിപാടികൾ സമാപിച്ചു.
കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ എൻ, വളണ്ടിയർ സെക്രട്ടറിമാരായ അഭിജിത്ത് എം എ, റഫോൾസ് മരിയ പോൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
