
പായ്ക്കണ്ടം ശ്രീ നാരായണ ഗുരുദേവ ധർമ്മ സമാജത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു
വിലങ്ങന്നൂർ പായ്ക്കണ്ടത്ത് പ്രവർത്തിച്ച് വരുന്ന ശ്രീനാരായണ ധർമ്മ സമാജം ശ്രീനാരായണ ഗുരുദേവൻ്റെ 98-ാം മഹാസമാധിദിനാചരണം. സമൂഹപ്രാർത്ഥന ‘ഗുരുദേവ കൃതികളുടെ പരായണം’ ദിനാചരണത്തിന് മുമ്പ് 5 ദിവസത്തെ ശ്രീനാരായണ ഭജന സമിതിയുടെ ഭജന, ഉച്ചക്ക് മഹാ അന്നദാനം തുടങ്ങിയ പരിപാടികളോട് കൂടി സമുചിതമായി ആചരിച്ചു.പൂജാതി കാര്യങ്ങൾക്ക് കൊല്ലം കുന്നേൽ രാധകൃഷ്ണൻ മുഖ്യകാർമികനായിരുന്നു. പരിപാടികൾക്ക് സമാജം പ്രസിഡൻ്റ് അപ്പുക്കുട്ടൻ, വൈസ് പ്രസിഡൻ്റ് ജ്യോതികുമാർ , സെക്രട്ടറി ദർശൻ, ജോ.സെക്രട്ടറി രാജേഷ് , ട്രഷറർ രാജേന്ദ്രൻ, കമ്മിറ്റി അംഗങ്ങൾ , വനിതാ സമാജം, യൂത്ത് മൂവ്മെൻ്റ്, ബാലസമാജം പ്രവർത്തകർ നേതൃത്വം നല്കി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t


