
കൊമ്പഴ സാഫല്യ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷിച്ചു
പാണഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലെ കൊമ്പഴയിൽ സാഫല്യ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം പിണക്കാട്ടിൽ റെനി ജയ്ന്റെ ഭവനത്തിൽ വെച്ച് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ മിനി ജോണി ഉദ്ഘാടനം നിർവഹിച്ചു.
കുടുബശ്രീ പ്രസിഡൻറ് വത്സല ചന്ദ്രൻറെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ബിന്ദു ഷാജി സ്വാഗതം പറഞ്ഞു. സലോമി സണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ലിസി സാബു 25 വർഷക്കാലത്തെ ഒരു അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീയിലെ മുതിർന്ന അംഗമായ കല്യാണി കേശവനെയും , 25 വർഷമായി സംഘത്തിൻറെ എല്ലാ കണക്കുകളും നോക്കി സംഘത്തിൻറെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ച് കൊണ്ടുപോകുന്ന ബിന്ദു ഷാജിയെയും കുടുംബശ്രീയിലെ സംഘാഗങ്ങൾ ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു. ആദ്യകാല സംഘാടകനായ മാത്യു നൈനാൻ, സജി മുതിരക്കാലയിൽ, ഷീലാ അലക്സ് എന്നിവരും എ.ഡി.എസ് മെമ്പർ ഗ്രേസി ജെയിംസ്, അയൽവക്ക ജ്വാല കുടുംബശ്രീ പ്രതിനിധി ലിജി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റെനി ജെയിൻ നന്ദി പറഞ്ഞു . തുടർന്ന് നടന്ന അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷം മികവുറ്റതാക്കി. കുട്ടികൾക്കും മുതിർന്നവർക്കും നടന്ന മത്സരങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു. 2000 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയ അയൽക്കൂട്ടത്തിൽ 16 അംഗങ്ങളുമായി ഇപ്പോൾ മുന്നോട്ടുപോകുന്നു. സ്ത്രീകളിലൂടെ കുടുംബത്തിലേക്ക് കുടുംബത്തിലൂടെ സമൂഹത്തിലേക്ക് കുടുംബശ്രീയിലൂടെ കുടുംബത്തിന് അഭിവൃത്തി എന്ന ആശയം സാഫല്യമാക്കാനും ദർശിക്കാനാകും കേവലം അടുക്കളയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിൽ പ്രവർത്തിക്കാനും കുടുംബത്തിൽ ഒരു മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ ഉണ്ടാക്കാനും ഈ കുടുംബശ്രീ പ്രവർത്തനങ്ങൾ സഹായകമായി. എന്ന് പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
