
ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി
അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണം ഫോർവേഡ് ബ്ലോക്ക്
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ എല്ലാ കോഴ്സുകളുടെയും ഫീസ് ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച അധികൃതരുടെ ഏകപക്ഷീയമായ നടപടി ഉടൻ പിൻവലിക്കാൻ ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് ഒല്ലൂർ നിയോജക മണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രൊഫഷനലുകളുടെ കടന്നുവരവിന് തടസ്സം നിൽക്കുന്ന ഇത്തരം നടപടികൾക്ക് സ്ഥലം എം ൽയും മന്ത്രിയുമായ കെ രാജൻ കൂട്ടുനിൽക്കുന്നതിനെ ഫോർവേഡ് ബ്ലോക്ക് എതിർക്കും . മുടിക്കോട് LP സ്കൂളിൽ വെച്ച്നടന്ന നിയോജക മണ്ഡലം കൺവെൻഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി ലോനപ്പൻ ചക്കച്ചംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിപിൻ ചന്ദ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ബി രതീഷ്, ബഷീർ മുടിക്കോട്, അഡ്വ: മനോജ് കുട്ടിക്കൽ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് പ്രദീപ് മച്ചാടൻ, ഷാഹുൽ ഹമീദ് എം, ബാബു വി ലാസർ, ഫിലിപ്പ് എം ജെ എന്നിവർ പ്രസംഗിച്ചു. പാർട്ടിയിലേക്ക് പുതിയതായി കടന്ന് വന്നവർക്ക് പാർട്ടി പതാക കൈമാറി ജില്ലാ സെക്രട്ടറി സ്വാഗതം ചെയ്തു. കൺവെൻഷൻ തിരഞ്ഞെടുത്ത ഫോർവേഡ് ബ്ലോക്ക് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ ബഷീർ മുടിക്കോട് (സെക്രട്ടറി), ഷാഹുൽ ഹമീദ് എം (ജോയിന്റ് സെക്രട്ടറി), കെ. ബി രതീഷ്, ഡിപിൻ ചന്ദ്ര, ബാബു വി ലാസർ, ഫിലിപ്പ് എം ജെ, നിക്സ്സൺ, നജീബ് കെ ജെ, ജോയ് തോമസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
