December 8, 2025

കോരംകുളം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

Share this News
കോരംകുളം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കോരംകുളം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 29 തിങ്കൾ വൈകീട്ട് പൂജ വെപ്പും സെപ്തംബർ 30 ചൊവ്വഒക്ടോബർ 1 ബുധൻ ദിവസങ്ങളിൽ അടച്ചുപൂജയും ഒക്ടോബർ 2 വ്യാഴം വിജയദശമി ദിനത്തിൽ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും രാവിലെ 9.30 ന് വിദ്യാഗോപാല മന്ത്രാർച്ചനയും ഉണ്ടായിരിക്കുന്നതാണ് ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശക്തി പ്രസാദ് നമ്പൂതിരി നേതൃത്വം നൽകും പൂജക്കു വക്കുവാനുള്ള പുസ്തകങ്ങൾ വൈകീട്ട് 6 മണിക്ക് മുമ്പായി കൊണ്ടുവരണമെന്നും അർച്ചനയിൽ പങ്കെടുക്കുന്നവർ നിലവിളക്ക് ,നാക്കില,പുഷ്പം എന്നിവ കൊണ്ടുവരണമെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.അർച്ചനയിൽ പങ്കെടുക്കുന്നവർക്ക് പൂജിച്ച നെയ്യുംപേനയും പാൽ പായസവും പ്രസാദമായി നൽകുന്നതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

error: Content is protected !!