December 8, 2025

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Share this News
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തൃശൂർ ജില്ലാ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പീച്ചി മത്സ്യഭവന് കീഴിൽ ജനകീയ മത്സ്യകൃഷി 2025-26 “പൊതു കുളങ്ങളിലെ മത്സ്യകൃഷി” പദ്ധതിയുടെ ഭാഗമായി മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രസ്തുത പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം ബഹുമാനപ്പെട്ട മാടക്കത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഇന്ദിര മോഹനൻ പഞ്ചായത്ത്‌ പൊതുകുളമായ കച്ചിത്തോട് ഡാമിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിർവഹിച്ചു. പ്രസ്തുത ചടങ്ങിന് വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര അദ്ധ്യക്ഷത വഹിച്ചു . വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ , വാർഡ് മെമ്പർ ജെയ്മി ജോർജ്ജ് , ഫിഷറീസ് കോ – ഓർഡിനേറ്റർ സിന്ധു , അക്വാകൾച്ചർ പ്രമോട്ടർ പ്രദീപ് , പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു. പഞ്ചായത്തിലെ 8 പൊതു കുളങ്ങളിലായി 2.26 ഹെക്ടർ ഏരിയയിൽ 16950 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

error: Content is protected !!