
ആധാർ സേവനങ്ങൾക്ക് അടുത്തമാസം മുതൽ നിരക്കുവർധന
ആധാർ സേവനങ്ങൾക്കുള്ള ഫീസ് 2 ഘട്ടമായി വർധിപ്പിക്കും. ആദ്യ വർധന ഒക്ടോബർ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബർ ഒന്നിനും പ്രാബല്യത്തിലാകും. ആധാർ എൻറോൾമെന്റ്, 5–7 പ്രായക്കാർക്കും 17നു മുകളിൽ പ്രായമുള്ളവർക്കുമുള്ള നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ എന്നിവയ്ക്കു വ്യക്തികളിൽനിന്ന് ചാർജ് ഈടാക്കില്ല. പകരം ആധാർ കേന്ദ്രങ്ങൾക്കു സർക്കാർ പണം നൽകും.
നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് (7–15 വയസ്സുകാർക്കും 17 വയസ്സിനു മുകളിലുള്ളവർക്കും): 100 രൂപ, 125 രൂപ, 150 രൂപ
∙ മറ്റ് ബയോമെട്രിക് അപ്ഡേറ്റുകൾ: 100 രൂപ, 125 രൂപ, 150 രൂപ
∙ പേര്, ജനനത്തീയതി, ജെൻഡർ, വിലാസം, മൊബൈൽ നമ്പർ അപ്ഡേഷൻ: 50 രൂപ, 75 രൂപ, 90 രൂപ
∙ പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി അപ്ഡേഷൻ (ആധാർ കേന്ദ്രം വഴി): 50 രൂപ, 75 രൂപ, 90 രൂപ
∙ പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി അപ്ഡേഷൻ (പോർട്ടൽ വഴി): 25 രൂപ, 75 രൂപ, 90 രൂപ
∙ ഇകൈവസി ഉപയോഗിച്ചുള്ള ആധാർ സേർച്/കളർ പ്രിന്റ് ഔട്ട്: 30 രൂപ, 40 രൂപ, 50 രൂപ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
