January 28, 2026

പീച്ചി ജി.എച്ച്.എസ്.എസില്‍ തുടങ്ങിയ വനവെണ്മ സ്‌കൂള്‍ യൂണിറ്റിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു

Share this News
പീച്ചി ജി.എച്ച്.എസ്.എസില്‍ തുടങ്ങിയ വനവെണ്മ സ്‌കൂള്‍ യൂണിറ്റിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും രാഷ്ട്രീയ കൃഷി വികാസ് യോജന കൂണ്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി പീച്ചി ജി.എച്ച്.എസ്.എസില്‍ വനവെണ്മ സ്‌കൂള്‍ യൂണിറ്റ് ആരംഭിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി. സജു വിശിഷ്ടാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വി.എം രമ്യ പദ്ധതി വിശദീകരണം നടത്തി.

കുട്ടികളില്‍ സ്വയംതൊഴില്‍ കണ്ടെത്താനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക, കൂണ്‍കൃഷിയോടുള്ള ആകര്‍ഷണവും ആവേശവും വര്‍ദ്ധിപ്പിക്കുക ശാസ്ത്രീയ കൃഷിരീതികള്‍ പ്രായോഗികമായി പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ”വന വെണ്മ” എന്ന പേരില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിന്റെ നേതൃത്വത്തിന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്ന സവിശേഷമായ ഒരു കാര്‍ഷിക പദ്ധതിയാണിത്.

ചടങ്ങിന് ജി.എച്ച്.എസ്.എസ് പീച്ചി പ്രിന്‍സിപ്പാള്‍ എ. ഗിരീശന്‍ സ്വാഗതവും എ.എസ്. സൂര്യ നന്ദിയും പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം ബാബു തോമസ്, പീച്ചി ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക രേഖ രവീന്ദ്രന്‍, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഫീല്‍ഡ് അസിസ്റ്റന്റ് ലിജമോള്‍, പാണഞ്ചേരി അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അജിത്കുമാര്‍, കണ്ണാറ കൂണ്‍ ഉത്പാദന യൂണിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

error: Content is protected !!