
പായ്ക്കണ്ടം ശ്രീ നാരായണ ഗുരുദേവ ധർമ്മ സമാജത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു
വിലങ്ങന്നൂർ പായ്ക്കണ്ടം ശ്രീ നാരായണ ഗുരുദേവ ധർമ്മ സമാജത്തിൻ്റെ നേതൃത്വത്തിൽ ശ്രീ നാരായണഗുരുദേവൻ്റെ 171-ാം ജയന്തി ആഘോഷിച്ചു. രാവിലെ വെള്ളക്കാരിതടം ലഷ്മി നാരായണ ക്ഷേത്രത്തിൽ നിന്നും ജാഥാക്യാപ്റ്റൻ കാരയിൽ ദിനേശൻ നയിച്ച ഇരുചക്ര വാഹന റാലിയോട് കൂടി പരിപാടിക്ക് തുടക്കം കുറിച്ചു. നിശ്ചല ദൃശ്യങ്ങൾ’ പ്രഛന്നവേഷങ്ങൾ’ ബൈക്ക് റാലി തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയ ജയന്തി ഘോഷയാത്ര സമാജത്തിൽ നിന്നും ആരംഭിച്ച് വിലങ്ങന്നൂർ സെൻ്റർ ചുറ്റി വീണ്ടും സമാജത്തിൽ എത്തി. തുടർന്ന് ഉച്ചക്ക് ജയന്തി മഹാ അന്നാദാനം നടത്തി. കലാകായിക മൽസരങ്ങൾ നടത്തി. പരിപാടികൾക്ക് സമാജം പ്രസിഡൻ്റ് എം.എൻ അപ്പുക്കുട്ടൻ, വൈസ് പ്രസിഡൻ്റ് ജ്യോതികുമാർ, സെക്രട്ടറി ദർശൻ, ജോയിൻ്റ് സെക്രട്ടറി രാജേഷ്, ഖജൻജി രാജേന്ദ്രൻ , കമ്മിറ്റി അംഗങ്ങളായ മോഹനൻ, രവി ,അനീഷ് , സുകുമാരൻ, ദാമോധരൻ, സുകുമാരൻ, ജലജ , മിനി മുരളി , ഓമന ഗോപിനാഥിൻ്റെ നേതൃത്വത്തിലുള്ള വനിതാ സമാജം പ്രവർത്തകർ, അമൃദശേരിയുടെ നേതൃത്വത്തിലുള്ള ബാലസാമാജം പ്രവർത്തകർ, യൂത്ത് മുവ്മെൻ്റ് പ്രവർത്തകർ, പൂജാദി കാര്യങ്ങൾക്ക് രാധകൃഷ്ണൻ ശാന്തി തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
