January 28, 2026

എ ഐ എസ് എഫ് ൻ്റെ നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാല ആസ്ഥാനത്തേക്ക്  പ്രതിഷേധ മാർച്ച്  നടത്തി

Share this News

എ ഐ എസ് എഫ് ൻ്റെ നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാല ആസ്ഥാനത്തേക്ക്  പ്രതിഷേധ മാർച്ച്  നടത്തി

കേരള കാർഷിക സർവ്വകലാശാല ഫീസ് വർദ്ധന പിൻവലിക്കുക, സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത പോലീസ് കേസുകൾ പിൻവലിക്കുക,
സമരം ചെയ്ത വിദ്യാർത്ഥികളിൽ നിന്നും ഫൈൻ ഈടാക്കാനുള്ള  തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ എസ് എഫ് നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ച് എ ഐ എസ് എഫ് സംസ്ഥാന ജോ:സെക്രട്ടറി സെക്രട്ടറി കെ എ അഖിലേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.എസ് അഭിറാം അദ്ധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കാർഷിക സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മെഹറിൻ സലിം, സിപിഐ ജില്ലാ കൗൺസിൽ അംഗം  ടി.പ്രദീപ്കുമാർ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാററേരി എന്നിവർ സംസാരിച്ചു. അനന്തകൃഷ്ണൻ പാലാഴി, കെ എം അഭിജിത്ത്, ടി.എ അനജ്, പി.വി വിഘ്നേഷ്, സഫർ നാരായണൻ, ഇത്തിഷാം, അഭയ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. സമരത്തെ തുടർന്ന് എ ഐ എസ് എഫ് നേതാക്കളടക്കം പത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!