
മാധ്യമപ്രവർത്തകൻ റിജീഷിൻ്റെ അമ്മയുടെ നിര്യാണത്തിൽ വി.എം സുധീരൻ വീട്ടിൽ എത്തി അനുശോചനം അറിയിച്ചു.
പ്രാദേശിക മാധ്യമ പ്രവർത്തകനും കെഎൽ 8 ന്യൂസ് എഡിറ്ററും ആയ റിജീഷ് കൊക്കിണിയുടെ വീട്ടിൽ വി.എം. സുധീരൻ സന്ദർശനം നടത്തി. റിജീഷിന്റെ അമ്മയുടെ അകാല വേർപാടിൽ അനുശോചനം അറിയിക്കാനാണ് സുധീരൻ എത്തിയത് . തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയാണ് സന്ദർശനം നടത്തിയത്. അമ്മയുടെ വേർപാടിന്റെ വേദനയിൽ നിന്നും എത്രയും പെട്ടെന്ന് മോചിതരാവാൻ റിജീഷിനും കുടുംബത്തിനും സാധിക്കട്ടെ എന്ന് സുധീരൻ പറഞ്ഞു. അരമണിക്കൂറോളം റിജീഷിനോടും കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. ശനിയാഴ്ച പുലർച്ചെ 3നാണ് റിജീഷിന്റെ മാതാവ് കൊക്കിണി വീട്ടിൽ കൊച്ചനിയൻ്റെ ഭാര്യ ശ്രീദേവി (62) അന്തരിച്ചത്. വി എം സുധീരനോടൊപ്പം കെ പി സി സി മെമ്പർ ലീലാമ്മ തോമസ് മുതിർന്ന കോൺഗ്രസ് നേതാവ് വി പി സുഭദ്ര,
ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടി എന്നിവരും ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
