
മഹിളാ കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനം ആചരിച്ചു
മഹിളാ കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനം ആചരിച്ചു.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ച പരിപാടി മഹിളാ കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡന്റും കെപിസിസി അംഗം കൂടിയായ ലീലാമ്മ ടീച്ചർ പതാക ഉയർത്തിയും പുതിയ കൊടിക്കാലിന്റെ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് മണ്ഡലം പ്രസിഡന്റ് പ്രതിജ്ഞ എടുക്കുകയും മധുരം പങ്കുവെക്കുകയും ചെയ്തു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മാരായ ശകുന്തള ഉണ്ണികൃഷ്ണൻ, സുശീല രാജൻ, ബിന്ദു ബിജു, മണ്ഡലം പ്രസിഡന്റ് kp ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ബീന,പഞ്ചായത്ത് അംഗം ഷൈജു കുര്യൻ,INTUC മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ, ബേബി കണ്ടത്തിൽ, വേലായുധൻ അജു തോമസ്, വാർഡ് പ്രസിഡന്റ് ഷാജു, ബാബു,തുടങ്ങിയവർ പങ്കെടുത്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് റോസിലി നന്ദി പറയുകയും ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

