
പട്ടിക്കാട് സെന്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ സിറോ മലബാർസഭ അവകാശ ദിനാചരണം നടത്തി
ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ,
വിദ്യാഭ്യാസ മേഖലയിലെ നീതിരഹിത ന്യുനപക്ഷ വിവേചനം,സഭ സ്വത്തുക്കൾ കയ്യടക്കാനുള്ള നീക്കങ്ങൾ,
JB കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാരിന്റെ ഒളിച്ചു കളി,മലയോര – തീരദേശ ചെറുകിട കച്ചവടക്കാരുടെ വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ നീതിപൂർവ്വമായ തീരുമാനങ്ങൾ എടുക്കുന്നതിനായി മുഖ്യമന്ത്രിക്ക് നൽകുന്നതിനുള്ള ഭീമാ ഹർജി പട്ടിക്കാട് സെന്റ് സേവിയേഴ്സ് ഫൊറോന ചർച്ച് വികാരി റവ ഫാദർ തോമസ് വടക്കൂട്ട് ഒപ്പിട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹോളി ഫാമിലി കോൺവെന്റ് മദർ സിസ്റ്റർ പ്രസ്സുന്ന, എംഎംബി ബ്രദേഴ്സ് സുപ്പീരിയർ ബ്രദർ പോളി ത്രിശ്ശൂക്കാരൻ, കത്തോലിക്കാ കോൺഗ്രസ് അതിരൂപത വർക്കിംഗ് കമ്മിറ്റി അംഗം ലീലമ്മ തോമസ്, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അജീ പുത്തൻപുരയ്ക്കൽ, ചാക്കോച്ചിറമേൽ, ബിജു നീലങ്കാവിൽ, വർഗീസ് വട്ടം കാട്ടിൽ, പ്രതിനിധി യോഗ സെക്രട്ടറി ഷാജൻചുങ്കത്ത്, ഡേയ്സൺ വട്ടേക്കാട്ടുകര,, സണ്ണി ചാലിൽ, ആൽബിൻ ഫ്രാൻസിസ്, അജിൻ ഷാജി, ജ്യോതിബിജു മുതലായവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t

