January 28, 2026

തൃശൂർ മാള മെറ്റ്സ് കോളേജിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Share this News

മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റും ചാലക്കുടി ഐ വിഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു നിർവ്വഹിച്ചു. ഐ വിഷൻ അസി. അഡ്മിനിസ്ട്രേറ്റർ ബിനീത, ഡോ. പ്രിയങ്ക,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ എൻ രമേഷ് എന്നിവർ ഉദ്ഘാടനചടങ്ങിൽ സംസാരിച്ചു. നാട്ടുകാരും, സ്റ്റാഫ് അംഗങ്ങളും, വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറിമാരായ അഭിജിത്ത് എം. എ, റഫോൾസ് മരിയ പോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!