
അടയാളപ്പെടുത്തലുകൾ ജീവിതത്തെ അനശ്വരമാക്കും; റവന്യൂ മന്ത്രി കെ.രാജൻ
ഓർമ്മ ഓൾഡ് സ്റ്റുഡൻറ്സ് വെൽഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സൗഹൃദ സംഗമം 2025 ” റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
പട്ടിക്കാട് ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ 1987 SSC ബാച്ച് സഹപാഠിയായിരുന്ന ശ്രീനിവാസൻ്റെ മരണശേഷം സാമ്പത്തിക പരാധീനതയിലായ കുടുംബം താമസിക്കുന്ന വീടുംപുരയിടവും ജപ്തിനടപടിയാൽ അനുഭവിക്കുന്ന ദുരിതത്തിനറുതി വരുത്താൻ സ്വരൂപിച്ച എട്ട് ലക്ഷം രൂപ ഉപയോഗപ്പെടുത്തി വായ്പാ ബാധ്യത തീർത്ത് തിരിച്ചെടുത്ത ആധാരം, ചടങ്ങിൽ മന്ത്രി കെ.രാജൻ ശ്രീനിവാസൻ്റെ കുടുംബാംഗങ്ങൾക്ക് കൈമാറി.മാതൃകാപരമായ സേവനങ്ങൾ ഏറ്റെടുത്ത പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ചെയർമാൻ അസീസ് താണിപ്പാടത്തേയും, എക്സിക്യൂട്ടീവ് അംഗം ജിഷാ വർക്കിയേയും മന്ത്രി ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഒത്തുചേരാനും ഉല്ലസിക്കാനും മാത്രമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ മാറിയ കാലത്ത്, സഹജീവി സ്നേഹം മാതൃകാപരമായി ഏറ്റെടുത്ത ഓർമ്മ ’87 ടീം SSC സമൂഹത്തിൽ നടത്തിയ അടയാളപ്പെടുത്തൽ സ്വജീവിതത്തെ അനശ്വരമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ.രാജൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം പി.എസ്.വിനയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജിഷാ വർക്കി, രാജി മോഹൻ, സീന.ടി.പി.,സിസി മാത്യു, മനോജ്കുമാർ, കെ.എൻ.ഷീല,ലളിത,സജീവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
ഓർമ്മ ’87 കൂട്ടായ്മയുടെ ചെയർമാൻ അസീസ്.എം.എ സ്വാഗതവും പ്രോഗ്രാം കൺവീനർ അജി ദേവസ്യ നന്ദിയും രേഖപ്പെടുത്തി.
പ്രദേശികവാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

