
വിലങ്ങന്നൂരിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കുന്നു
പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും
വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായും, വിലങ്ങന്നൂരും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 5000 കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കുന്നു. ഗുരുതര രോഗബാധിതരായ കിടപ്പു രോഗികൾക്കായി ആവശ്യമായ വിവിധ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 ന് വിലങ്ങന്നൂർ സെൻററിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും.
ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, കട്ടിൽ, എയർ ബെഡ്, വാക്കറുകൾ തുടങ്ങിയ ഉപകരണങ്ങൾ രോഗികൾക്ക് ലഭ്യമാക്കാനാണ് പദ്ധതി. സർക്കാർ, പഞ്ചായത്ത് സംവിധാനങ്ങൾ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് നാട്ടിലെ സുമനസ്സുകളുടെ സഹകരണത്തോടെ ഈ പദ്ധതി ആരംഭിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
