
വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന്‍ ഷൈലോക്കുമായി കേരളാ പൊലീസ്
വട്ടിപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി കേരളാ പൊലീസ്.വട്ടി പലിശക്കാരെ പൂട്ടാനായി പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്നതാണ് ഓപ്പറേഷന്‍ ഷൈലോക്ക്.അമിത പലിശ വാങ്ങി പണം കൊടുത്തവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചെക്കുകളും പണവും മറ്റ് രേഖകളും കണ്ടെടുത്തു. ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലടക്കം വട്ടിപ്പലിശക്കാർക്കായി പൊലീസ് വലവിരിച്ചു. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പിൽ സുധീന്ദ്രൻ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകൾ, ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങൾ, പട്ടയം, വാഹനത്തിന്റെ ആർസി ബുക്ക് എന്നിവ കണ്ടെടുത്തു.
ആലപ്പുഴയിലും ഓപ്പറേഷൻ ഷൈലോക്ക് റെയ്ഡ് നടന്നു. ഒരാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മാന്നാർ കുരട്ടിശേരി കോവുംപുറത്ത് നൗഫലിനെതിരെയാണ് കേസെടുത്തത്. നൗഫലിന്റെ വീട്ടിൽ നിന്നും നിരവധി രേഖകളും കണ്ടെടുത്തു. ഇടപാട് വാഹനങ്ങളുടെ ആർസി ബുക്ക് ഉൾപ്പെടെയുള്ളവ പണയമായി സ്വീകരിച്ച് പണം പലിശയ്ക്ക് കൊടുത്തുവെന്നാണ് കണ്ടെത്തൽ. 35-ലധികം ആർസി ബുക്കുകളും മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ലീഫുകളും കണ്ടെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
