
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു.
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ, ഫാ. തോമസ് വടക്കൂട്ട് അധ്യാപക ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ അധ്യാപകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ പി.ടി.എ. എക്സിക്യൂട്ടീവ് സമിതി അധ്യാപകരെ പ്രത്യേകം അനുമോദിക്കുകയും, മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു.
അക്കാദമിക് ഇൻ-ചാർജ് റോസമ്മ ജോൺ, പി.ടി.എ. പ്രസിഡൻ്റ് മെജോയ് ടി.കെ., മദർ പി.ടി.എ. പ്രസിഡൻ്റ് ജീവ സനൽ, വിദ്യാർത്ഥി പ്രതിനിധികളായ ജോയൽ ജോമോൻ, കെസിയ പി. ഷിജു, ഹിസ മിൻഹ തുടങ്ങിയവർ അധ്യാപകർക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അധ്യാപകരായ നിമിഷ കെ. ആർ., ചിഞ്ചു ജോസഫ് അഭിഷേക് രവി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
