
കോൺഗ്രസ് പാണഞ്ചേരി, നടത്തറ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി
മൈത്രിയില്ലാത്ത ജനമൈത്രി പോലീസാണ് സംസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തുന്നതെന്നും പരാതിക്കാരെ പ്രതിക്കൂട്ടിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നും കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. കോൺഗ്രസ് പാണഞ്ചേരി, നടത്തറ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ പീച്ചി പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റ് ജോക്കബ്ബ് പോൾ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് കുര്യാക്കോസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
