
തെക്കുംപാടം എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി
തെക്കുംപാടം എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. കരയോഗം പ്രസിഡന്റ് എൻ.എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ രവി, സരസ്വതി അമ്മ എന്നിവർ ഭദ്രദീപം തെളിയിച്ചു. രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു. വനിതാ സമാജം പ്രസിഡന്റ് മിനി രാജ്കുമാർ, സി. രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. തുടന്ന് കുടുംബാംഗങ്ങളുടെ തിരുവാതിരകളി, ഓണക്കളി തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. വിജിത സുരേഷ്, ജ്യോതി രമേഷ്, ഉണ്ണികൃഷ്ണൻ പ്രാരത്ത്, പ്രതീഷ് കുണ്ടുവാറ, രാഗേഷ് കാളത്തു പറമ്പിൽ, സുരേഷ് ചെമ്മനാകുന്നേൽ, രമേശൻ പടിഞ്ഞാക്കര, മനോജ് കൂർച്ചാംവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
