
ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി നിർമിച്ച് നൽകുന്ന
സ്നേഹഭവനം പദ്ധതിയുടെ വീടിന് തറക്കല്ലിട്ടു.
ഇടവക അംഗമായ കരക്കോ നയിൽ സോണിയ ബിനുവിനാണ് വീട് നിർമിച്ച് നൽകുന്നത്
സ്നേഹഭവന പദ്ധതി പ്രകാരം മൂന്നാമത്തെ വീടാണ് നിർമ്മിച്ച് നൽകുന്നത്
തറക്കലിടൽ കർമ്മം ഹൈറേഞ്ച് മേഖല അധിപനും അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി അധ്യക്ഷനുമായ ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലീത്ത നിർവഹിച്ചു. ഇടവക വികാരി ഫാ.യെൽദോ എം ജോയ് മഴുവഞ്ചേരിപ്പറമ്പത്ത്,
ട്രസ്റ്റി ഷെനിൽ നാരേക്കാട്ടിൽ,
സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ ,
ഇടവക യൂണിറ്റ് കോർഡിനേറ്റർ സണ്ണി ആടുകാലിൽ , ഭരണസമിതി അംഗങ്ങൾ, ഭക്ത സംഘടന അംഗങ്ങൾ, ഭവന നിർമാണ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
