
മണ്ണുത്തി ജനസേവന സമിതിയുടെ ഓണാഘോഷം തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു
മണ്ണുത്തി ജനസേവന സമിതി ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് മണ്ണുത്തിയിലെ ഒലൂക്കര സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ആഘോഷം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസലർ കെ.എസ്സ്.അനിൽ മുഖ്യാതിഥിയായിരുന്നു. സമിതി പ്രസിഡന്റും കോർപ്പറേഷൻ മേയറുമായ എം.കെ.വർഗീസ് അധ്യക്ഷനായിരുന്നു. സമിതി അംഗങ്ങളുടെ തിരുവാതിരകളിയുൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
നെട്ടിശ്ശേരി ഡിവിഷനിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പി.ജെ.സഞ്ജയ് കൃഷ്ണയെ ആദരിച്ചു. ഓണാഘോഷ പരിപാടിക്ക് ആദ്യം എത്തിച്ചേർന്നവരിൽ നിന്നും നറുക്കെടുത്ത് “ഏർലി ബേര്‍ഡ്” ആയി തെരഞ്ഞെടുക്കപ്പെട്ട എം.വി.ജോസിനും പരിപാടികളിൽ പങ്കെടുത്തവർക്കുമുള്ള സമ്മാനദാനവും മേയർ എം.കെ.വർഗീസ് നിർവഹിച്ചു.
സമിതി ജനറൽ സെക്രട്ടറി സി.ഒ.വിത്സൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ നന്ദിയും പറഞ്ഞു. മോഹൻദാസ് നെല്ലിപറമ്പിൽ, വനിതാ സെക്രട്ടറി അല്ലി മോഹനൻ, യുവജന സെക്രട്ടറി ദിൽജിത്ത് സോമനാഥൻ,ജയ മുരളി എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
