
ലോറിക്ക് പുറകിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ചെമ്പൂത്രയിൽ ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ട മിനി ലോറിക്ക് പുറകിൽ ഓട്ടോറിക്ഷ ഇടിച്ചു കയറി ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. തയ്യൂർ സ്വദേശി കൊള്ളന്നൂർ തറയിൽ വീട്ടിൽ ടോണിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം പട്ടിക്കാട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ . പഞ്ചറായ ടയർ മാറ്റുന്നതിനായി നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ലോറിയുടെ അടിയിൽ അകപ്പെട്ടു. പീച്ചി പോലീസ് ഓട്ടോറിക്ഷ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തു എങ്കിലും ഡ്രൈവറെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മണിക്കൂറോളം ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. നിലവിൽ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
പീച്ചിയിൽ പത്രക്കെട്ടുകൾ ഇറക്കി ടോണി തിരിച്ച് തൃശ്ശൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
