
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രവും ടൂറിസ്റ്റ് കേന്ദ്രവുമായ പീച്ചി വിലങ്ങന്നൂർ മേഖലയിൽ ബിഎസ്എൻഎൽ സേവനം നിലച്ചിട്ട് അഞ്ച് ദിവസമായി. ഉപഭോക്താക്കൾ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ച് പരാതി നൽകിയിട്ടും പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർക്ക് പരാതി നൽകിയത്.
മൊബൈൽ കണക്ഷനുകൾക്ക് റേഞ്ച് ലഭിക്കാത്തത് മൂലം ഉപഭോക്താക്കൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഓണദിനങ്ങളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് നേരിട്ട ഈ സാങ്കേതിക തടസ്സത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഷൈജു കുരിയൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിരവധി ബിഎസ്എൻഎൽ ഉപഭോക്താക്കളുള്ള ഈ മേഖലിൽ മറ്റു സ്വകാര്യ കമ്പനികളുടെ കണക്ഷനുകൾ പ്രോത്സാഹിപ്പിക്കേണ്ടി വരുമെന്നും ഷൈജു കുരിയൻ മുന്നറിയിപ്പ് നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

