
ഇതൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപന്യാസ കവിത രചന മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ കൈമാറി. സംഘടനയുടെ ഓണാഘോഷ കുടുംബ സംഗമത്തിൽ വെച്ച് രക്ഷാധികാരിയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.പി രവീന്ദ്രൻ, പഞ്ചായത്തംഗം ബാബു തോമസ് എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്. പ്രസിഡന്റ് മജീദ് പി.എം, സെക്രട്ടറി റെജി.വി. മാത്യു, ട്രഷറർ നസിർ മതിലകത്ത് എന്നിവർ പ്രസംഗിച്ചു.
‘മാലിന്യം ആപത്തോ? സമ്പത്തോ?’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഉപന്യാസ മത്സരത്തിൽ കെസിയ പി. ഷിജു (സെന്റ് അൽഫോൻസ സ്‌കൂൾ പട്ടിക്കാട്) ഒന്നാം സമ്മാനവും, അജ്ജല സുനിൽ (ജീവൻ ജ്യോതി പബ്ലിക് സ്‌കൂൾ താളിക്കോട്) രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഇതേ വിഷയത്തിൽ നടന്ന കവിത രചന മത്സരത്തിൽ അർജ്ജുൻ കൃഷ്ണ (ജീവൻ ജ്യോതി പബ്ലിക് സ്‌കൂൾ താളിക്കോട്) ഒന്നാം സമ്മാനവും, നന്ദന പി.എ (ജീവൻ ജ്യോതി പബ്ലിക് സ്‌കൂൾ താളിക്കോട്) രണ്ടാം സമ്മാനവും കരസ്ഥമാക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
