
പള്ളിക്കണ്ടം കൂട്ടാല റോഡിലൂടെയുള്ള ഗതാഗത നിരോധനം തകരാർ ഉടൻ പരിഹരിക്കണം ; കെ സി അഭിലാഷ്
പള്ളിക്കണ്ടം കൂട്ടാല റോഡിലെ മുട്ടിപ്പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ പൂർണ്ണമായും നിരോധിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. എന്നാൽ തകർന്ന ഭാഗത്ത് തകരാർ പരിഹരിക്കുന്നതിന് നിലവിൽ ഇതുവരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ഒരുപാട് ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കുവാൻ എംഎൽഎയും മന്ത്രിയുമായ കെ രാജൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് കെ സി അഭിലാഷ് പറഞ്ഞു.
പാലത്തിന്റെ ഇരുഭാഗത്തുമായി വലിയ മൂന്ന് ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാത വഴിതിരിച്ച് വിട്ടപ്പോൾ വാഹനങ്ങൾ കടന്നുപോയതാണ് റോഡും മുട്ടിപാലവും കൂട്ടാല പാലവും കൂടുതൽ തകരാൻ കാരണമായത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇതുവഴി വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടത്തിവിട്ടതാണ് പാലത്തിന്റെ തകർച്ചയക്ക് കാരണമായത്. ഒന്നര വർഷത്തോളമായി പാലം തകർച്ചയുടെ വക്കിലായിരുന്നു.
പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്ന കാര്യം ഉത്തരവാദപ്പെട്ട പഞ്ചായത്ത് അധികൃതരോ, പീച്ചി പോലീസോ, ദേശീയപാതാ അതോറിറ്റി അധികൃതരോ
പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചിരുന്നില്ലെന്ന് സ്ഥലം സന്ദർശിച്ച പിഡബ്ല്യൂഡി തൃശൂർ വിഭാഗത്തിലെ ഓവർസിയർ രാജേശ്വരി സുധീർ പറഞ്ഞത്
ഭരണവർഗത്തിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും ആണ് എന്നും പാലം തകർന്ന സ്ഥലം സന്ദർശിച്ചപ്പോൾ കെ സി അഭിലാഷ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബ്ലസന് വർഗീസ്, ബെന്നി തുറപ്പുറത്ത്, ലിന്റോ ചീരോത്ത് എന്നിവരും ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
