
പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരനെ മർദ്ധനം ; കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
തൃശ്ശൂർ ജില്ലയിലെ ഇടിയൻ പോലീസുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് കോൺഗ്രസ് പുറത്തിറക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. എസ് ഐ സി എം രതീഷിനെയും കൂട്ടാളികളെയും സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പീച്ചി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗീയമായ മർദ്ദനമാണ് ഹോട്ടൽ ഉടമയുടെ മകനും ജീവനക്കാർക്കും പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ചത്.ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളുടെയും സ്ഥിതി ഇതാണ്.എൽഡിഎഫ് ഗവൺമെന്റിന്റെ പോലീസ് നയം ജനങ്ങളുടെ മേൽ നടത്തുന്ന നരനായാട്ടാണെങ്കിൽ അതിശക്തമായ സമരങ്ങളുമായി കോൺഗ്രസ് അതിനെ പ്രതിരോധിക്കും.
കാക്കിയിട്ട ഗുണ്ടകളെ കൈകാര്യം ചെയ്യാൻ ഈ നാട്ടിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കോൺഗ്രസിനൊപ്പം ഉണ്ടാകും.എസ് ഐ സി എം രതീഷിനെയും കൂട്ടാളികളെയും സംരക്ഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അധികാരത്തിന്റെ തണലിൽ നിൽക്കുന്ന രതീഷ് ഉൾപ്പെടെയുള്ളവരോട് ഒന്നേ പറയാനുള്ളൂ നിങ്ങളുടെ കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു.ഏത് താവളത്തിൽ പോയി വിളിച്ചാലും ആറുമാസത്തിനകം കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കസ്റ്റഡി മർദ്ദനങ്ങൾ നടത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞങ്ങൾ അപ്പോൾ കാണിച്ചുതരാം.ഇത് തീ കളിയാക്കാൻ കോൺഗ്രസിന് താല്പര്യമില്ല,അക്രമ സമരങ്ങൾ ഞങ്ങളുടെ പാതയല്ല.ഇവിടെ സർക്കാരും ആഭ്യന്തര വകുപ്പും ആണ് പ്രതികൂട്ടിൽ. പ്രതിഷേധ സമരങ്ങളെ ലാത്തി കൊണ്ടും കയ്യൂക്ക് കൊണ്ടും നേരിടാൻ പോലീസ് മനപ്പൂർവം ശ്രമിക്കുന്നുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടം മാത്രമല്ല നീതിക്കുവേണ്ടിയുള്ള മനുഷ്യ പക്ഷത്ത് നിന്നുള്ള പോരാട്ടമാണെന്നും അഡ്വ. ജോസഫ് ടജറ്റ് പറഞ്ഞു.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎൻ വിജയകുമാർ അധ്യക്ഷത വഹിച്ചു.നേതാക്കളായ സുനിൽ അന്തിക്കാട്,രാജേന്ദ്രൻ അരങ്ങത്ത്,കെ.സി അഭിലാഷ്,അഡ്വ സിജോ കടവിൽ,എം എൽ ബേബി, ഭാസ്ക്കരൻ ആദംങ്കാവിൽ, ലീലാമ്മ ടീച്ചർ,കെ.പി ചാക്കോച്ചൻ, ജേക്കബ് പോൾ , റോയി കെ ദേവസി, കെ.പി ഏൽദോസ്, ഷിബു പോൾ,മിനി നിജോ, മിനി വിനോദ്, ജിത്ത് ചാക്കോ, റെജി പാണംകുടി, ബ്ലസൻ വർഗീസ്, ശ്രീരാഗ് ഷൈജു കുരിയൻ, പ്രിജു സി.എസ്, അപർണ കെ പ്രസനൻ,എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
