
വാണിയംപാറ ശ്രീ നാരായണ ഗുരു ഭക്തസമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു
വാണിയംപാറ ശ്രീനാരായണഗുരുദേവന്റെ 171-ആമത് ജയന്തി വാണിയംപാറ എസ്.എൻ. നഗറിൽ സ്ഥിതിചെയ്യുന്ന ഭക്തസമാജം ആസ്ഥാനമന്ദിരത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ഗുരുപൂജയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളന പൊതുയോഗം പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഭക്തസമാജം പ്രസിഡന്റ് എം.എം. സത്യന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സമാജം സെക്രട്ടറി രാഹുൽ എൻ.സി. സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പാണഞ്ചേരി ബ്ലോക്ക് മെമ്പർമാരായ രമേഷ് കെ.കെ, രമ്യ രാജേഷ്, വാർഡ് മെമ്പർ ഷീല അലക്സ്, CPI ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമാജം എക്സിക്യൂട്ടിവ് അംഗം രമണി ശങ്കര ദാസ് നന്ദി പറഞ്ഞു.സമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും തുടർന്ന് സദ്യയും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

