
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം 2025 സംഘടിപ്പിച്ചു
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷൻ അങ്കണത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുശീല രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജി ജോയ് സ്വാഗതം പറഞ്ഞ ചടങ്ങിനു പ്രസിഡൻ്റ് ടി ജെ വർഗീസ് അധ്യക്ഷത വഹിച്ചു. ആനീസ് ഷാജു നന്ദി പറഞ്ഞു.തുടർന്ന് തിരുവാതിരക്കളി ഉൾപ്പെടെയുള്ള കലാകായിക & ഓണക്കളികൾ അരങ്ങേറി. പായസം ഉൾപ്പെടെയുള്ള സ്നേഹ വിരുന്നോടെ ഓണം ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു. രക്ഷാധികാരി ഇ. വി പൗലോസ് ,വൈസ് പ്രസിഡൻ്റ് ഏല്യമ്മ പൗലോസ്, ജോയിൻ സെക്രട്ടറി സനിൽകുമാർ, ട്രഷറർ വിജയശ്രീ സുരേഷ്, കൾച്ചറൽ സെക്രട്ടറിമാരായ മിൽന വിനേഷ്, സോമിതാ സനിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
