
സമാന്തരപാതയും അടച്ചു; തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത് കിലോമീറ്ററുകൾ ചുറ്റി
മുടിക്കോട് സർവ്വീസ് റോഡിലെ ടാറിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ തൃശൂർ ഭാഗത്തേക്ക് സമാന്തരമായി വാഹനങ്ങൾ കടത്തിവിട്ടിരുന്ന പള്ളിക്കണ്ടം കൂട്ടാല റോഡും അടച്ചു. പാലത്തോട് ചേർന്ന് വലിയ കുഴി രൂപപ്പട്ടതോടെയാണ് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചത്. ഇതോടെ പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കണ്ണാറ വലക്കാവ് വഴി കിലോമീറ്ററുകൾ ചുറ്റിയാണ് കടത്തിവിട്ടത്.
മുടിക്കോട് അടിപ്പാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്തെ വെറും ഒരു കിലോമീറ്റർ ദൂരം ടാറിങ് നടത്തുന്നതിനായാണ് ദിവസങ്ങളായി വാഹനങ്ങളെ ഇത്തരത്തിൽ കുരുക്കിൽ പെടുത്തുന്നത്. കരാർ കമ്പനിയുടെ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണിത്. ആയിരക്കണക്കിന് യാത്രക്കാർ ഏറെ ദുരതം അനുഭവിച്ചിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയും ജനങ്ങൾക്കുണ്ട്.
അതേസമയം ബസുകളും ലോറികളും ഉൾപ്പെടെ വലിയ വാഹനങ്ങൾ കയറ്റിവിട്ടതാണ് പള്ളിക്കണ്ടം പാലത്തിനോട് ചേർന്ന് കുഴികൾ രൂപപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
