
വാണിയംപാറ അടുക്കളപ്പാറയിൽ ‘ഓണത്തുമ്പി’ ഓണാഘോഷം സംഘടിപ്പിച്ചു
വാണിയംപാറ അടുക്കളപ്പാറയിൽ ‘ഓണത്തുമ്പി’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷീലാ അലക്സ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിവിധ നാടൻകലികളും മത്സരങ്ങളും ആഘോഷത്തിന് ചാരുത കൂട്ടി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശപൂർവ്വം പങ്കെടുത്ത പരിപാടിയിൽ മത്സരങ്ങൾക്ക് ഒപ്പം കലാപരിപാടികളും അരങ്ങേറി.
അവസാനമായി പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം നടത്തി. ഓണത്തിന്റെ സൗഹൃദവും ഐക്യവും പൊതുജനങ്ങളിൽ എത്തിക്കാനായിരുന്നു ‘ഓണത്തുമ്പി’യുടെ ശ്രമം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
