
ലോക മാസ്റ്റേഴ്സ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന് തൃശ്ശൂരിൽ നിന്നും അഞ്ചുപേർ
തായ്ലാൻഡിലെ പട്ടായയിൽ ഈ മാസം 7 മുതൽ 14 വരെ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന 110 അംഗസംഘത്തിൽ അഞ്ചുപേർ തൃശ്ശൂരിൽ നിന്നും. ഇവർ 6-ാം തിയ്യതി തായ്‌ലാൻഡിലേക്ക് യാത്രതിരിക്കും. ബെന്നറ്റ് ആൻറണി, 35+ മെൻസ് ഡബിൾസിൽ മത്സരിക്കും. സിഎജിയിൽ സീനിയർ ഓഡിറ്ററായി ജോലി. നിമലക്ഷ്‌മി 35+ വുമൺസ് ഡബിൾസിലും സിംഗിൾസിലും മത്സരിക്കും. സതേൺ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്‌ടർ ആയി ജോലി ചെയ്യുന്നു. ജ്യോതിഷ് എ. ആർ. എസ് ഐ ക്യാപിറ്റൽ ആൻഡ് ഫിനാൻഷ്യൽ സർവ്വീസിൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആണ്. ഡോ. ഷിബു ആൻഡ്രൂസ് 60+ മെൻസ് ഡബിൾസിൽ മത്സരിക്കും. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പ്രൊഫസർ ആണ്. ക്ലെഫ്ളെൻ്റ് മെൻഡസ് 70+ മെൻസ് ഡബിൾസിലും മിക്‌സഡ് ഡബിൾസിലും മത്സരിക്കും.
ഈ വർഷം ഗോവയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്റൻ ചാമ്പ്യൻഷിപ്പിലാണ് ഇവർ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ലോക മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റൻ ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള യോഗ്യത നേടിയത്. കേരളത്തെ പ്രതിനിധാനം ചെയ്‌താണ് ഇവർ ഗോവയിൽ വെച്ച് നടന്ന പാമ്പാൻഷിപ്പിൽ പങ്കെടുത്തത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

