January 28, 2026

കണ്ണാറ സെൻറ് ജോസഫ് ഇടവക മാതൃവേദിയുടെ നേതൃത്വത്തിൽ 36-ാം മത് ‘സ്നേഹസ്വാന്തനം’ പൊതിച്ചോറ് അഗതിമന്ദിരങ്ങളിൽ നൽകി

Share this News
കണ്ണാറ സെൻറ് ജോസഫ് ഇടവക മാതൃവേദിയുടെ നേതൃത്വത്തിൽ 36-ാം മത് ‘സ്നേഹസ്വാന്തനം’ പൊതിച്ചോറ് നൽകി

കണ്ണാറ സെൻറ് ജോസഫ് ഇടവക മാതൃവേദിയുടെ നേതൃത്വത്തിൽ 36 മത് സ്നേഹസ്വാന്തനം പൊതിച്ചോറ് സെപ്റ്റംബർ രണ്ടിന് പീച്ചി അൽവേർണിയ ആശ്രമം, പൂവഞ്ചിറ കരിസ്മ എന്നീ അഗതിമന്ദിരങ്ങളിൽ നൽകി. ഇടവക ജനത്തിന് അവരുടെ ആഹാരവും സമയവും സ്നേഹവും അഗതികൾക്കായി പങ്കുവയ്ക്കാൻ അവസരം കൊടുക്കുക എന്ന ലക്ഷ്യത്തിൽ ഇടവക വികാരി ഫാദർ വർഗീസ് കരിപ്പേരിയാണ് ഈ ശുശ്രൂഷ ആരംഭിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!