
ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പായ്ക്കണ്ടം ശ്രീ നാരായണ ഗുരുദേവ ധർമ്മസമാജത്തിൻ്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു
വിലങ്ങന്നൂർ പായ്ക്കണ്ടം ശ്രീനാരായണ ഗുരുദേവ ധർമ്മസമാജത്തിന്റെ നേതൃത്വത്തിൽ 171-ാം ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. ആഗസ്റ്റ് 31 ന് പതാക ദിനത്തിൽ സമാജം പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ പതാക ഉയർത്തി. സെപ്തംബർ 7 ഞായറാഴ്ചയാണ് ഗുരുദേവജയന്തി. കാലത്ത് വെള്ളക്കാരിത്തടം ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ നിന്നും ജാഥാ ക്യാപ്റ്റൻ ദിനേശൻ കാരയിൽ നയിക്കുന്ന ഇരുചക്ര വാഹനറാലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. പൂജകൾക്ക് രാധകൃഷ്ണൻ ശാന്തി കാർമ്മികത്വം വഹിക്കും. 10 മണിക്ക് വർണ്ണശബളമായ ജയന്തി ഘോഷയാത്ര സമാജത്തിൽ നിന്നും ആരംഭിച്ച് വിലങ്ങന്നൂർ സെന്റർ ചുറ്റി തിരികെ സമാജത്തിൽ എത്തി സമാപിക്കും. തുടർന്ന് അന്നദാനം നടക്കും. നിശ്ചല ദൃശ്യങ്ങൾ, പ്രഛന്ന വേഷങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയേകും. പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ് കെ.എ ജ്യോതികുമാർ, സെക്രട്ടറി കെ.പി ദർശൻ, ജോ.സെക്രട്ടറി രാജേഷ്, ഖജൻജി രാജേന്ദ്രൻ, കമ്മിറ്റി അംഗങ്ങൾ, വനിതാ സമാജം പ്രവർത്തകർ. ബാലസാമാജം പ്രവർത്തകർ. യൂത്ത് മുവ്‌മെന്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

