
തെക്കുംപാടം റോഡിൽ റിസ്റ്റോറേഷൻ പ്രവർത്തികൾ ആരംഭിച്ചു
ജൽജീവൻ കുടിവെള്ള പൈപ്പ് സ്ഥാപിച്ച് റിസ്റ്റോറേഷൻ നടത്താത് മൂലം നിർമാണം മുടങ്ങി കിടന്ന തെക്കുംപാടം റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവർത്തികൾ തുടങ്ങി. പാണഞ്ചേരി ഗ്രാമ പഞ്ചായത്തംഗം അനീഷ് മേക്കര, PMGSY അസിസ്റ്റൻറ് എഞ്ചിനീയർ ഗോകുൽ , ഓവർസീയർ രേഷ്മ, സൈറ്റ് എഞ്ചിനീയർ അരുൺ, ഭാരതിയ ജനത പാർട്ടി അംഗം ബിജു കൊല്ലമറ്റം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചായത്തംഗം അനീഷ് മേക്കര കെ രാജൻ MLA യുടെ ഓഫീസിനു മുന്നിൽ ഈ പ്രശ്നത്തിൽ നിരാഹാരം സമരവും വീടുകളിൽ കദീപം തെളിയിക്കൽ സമരം നടത്തിയിരുന്നു. റിസ്റ്റോറേഷൻ പ്രവർത്തി നടത്താത് മൂലം കരാറുകാരൻ പണി ഇട്ടിട്ടു പോയിട്ടും റോഡ് ടാറിങ് ചെയ്യുന്നതിനുള്ള പുതിയ ടെണ്ടർ നടപടികൾ നാളിതുവരെ പൂർത്തീകരിക്കാത്തത് ടാറിങ്ങ് പ്രവർത്തി വീണ്ടും വൈകാൻ ഇടവരുമെന്നും, കെ രാജൻ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും വാർഡ് മെമ്പർ അനീഷ് മേക്കര പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

