January 28, 2026

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Share this News
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വോട്ടു കൊള്ളക്കെതിരെ പോരാടുന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
പള്ളിക്കണ്ടം രാജീവ് ഗാന്ധി സ്തൂപത്തിന് മുന്നിൽ നിന്നും ആരംഭിച്ച് പട്ടിക്കാട് സെന്റർ വരെ ആണ് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഉത്ഘാടനം ചെയ്തു.
അദ്ധ്യക്ഷൻ കെ പി ചാക്കോച്ചൻ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വോട്ട് മോഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാട്ടി ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധി വോട്ടർ അധികാരി യാത്രയിലൂടെ മുന്നോട്ടുവെക്കുന്നത്.
മോഷ്ടിക്കപ്പെടുന്ന ഓരോ കൊള്ളയടിക്കപ്പെടുന്നത് നമ്മുടെ ജനവിധിയും വ്യക്തിത്വവുമാണ് എന്നും കെ സി അഭിലാഷ് ആരോപിച്ചു. സമാപന ഉദ്ഘാടനം
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് കെ ദേവസ്സി നിർവഹിച്ചു.
കെപിസിസി മെമ്പർ ലീലാമ്മ തോമസ് മുഖ്യ പ്രഭാഷണം നടത്തി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, കോൺഗ്രസ് നേതാക്കളായ ഷിബു പോൾ, ഷൈജു കുര്യൻ സി എസ് ശ്രീജു,, സുശീല രാജൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌മാരായ റെജി പാണം കുടിയിൽ, ബി എസ് എഡിസൻ, ബിന്ദു ബിജു , മിനി നിജോ,ഫസിലാ നിഷാദ്, കെ എം പൗലോസ്, ബാബു പാണംകുടിയിൽ തുടങ്ങി ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ, വാർഡ് ബൂത്ത്‌ പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!